05 June, 2023 08:46:11 PM


ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തെ ഹരിതാഭമാക്കി ഹോട്ടലുടമകൾ



ഏറ്റുമാനൂർ : ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തെ ഹരിതാഭമാക്കി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷം. പരിസ്ഥിതി ദിനത്തിൽ അസോസിയേഷൻ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇൻഡോർ പ്ലാന്റുകൾ വിതരണം ചെയ്തു. ജില്ലയിലുടനീളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ആശുപത്രികൾ കേന്ദ്രീകരിച്ച് പരിസ്ഥിതി ദിനത്തിൽ ഇൻഡോർ പ്ലാന്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു ചടങ്ങ്.


ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ചു മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് എൻ. പ്രതീഷ് , ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് ജേക്കബ് ജോൺ, സെക്രട്ടറി ബോബി തോമസ്, കമ്മറ്റി അംഗങ്ങളായ മൃദുൽ, റോജൻ, ഫെലിക്സ്, രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡോക്ടർമ്മാരായ ഇന്ദു, ജീവ, ലിജി, എലിസബത്ത്, ഹെൽത്ത് സൂപ്പർവൈസർമാരായ സജിമോൻ, സുതൻ, ജെ എച്ച് ഐ ശ്രീനിവാസൻ, ആർ ബി എസ് കെ നഴ്സ് ദിലീപ് തുടങ്ങിയവർ
സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K