16 June, 2023 07:53:45 PM


മാന്നാനത്ത് വീട്ടില്‍ നിന്ന് മൊബൈൽ ഫോണ്‍ മോഷണം: യുവാവ് അറസ്റ്റിൽ



കോട്ടയം: മൊബൈൽ ഫോണ്‍ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് പാറക്കൽ വീട്ടിൽ സലിം (42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മാന്നാനം വാരിമുട്ടം ഭാഗത്തുള്ള അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ കയറി വീട് പണി ചെയ്തിരുന്ന ആളുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കോട്ടയം വെസ്റ്റ്,കുമരകം തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ വിജയപ്രസാദ്, അജയകുമാർ, സി.പി.ഓ അജോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K