18 June, 2023 07:53:17 PM


പോലീസ് ആശുപത്രിയില്‍ എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു



കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു. പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ബിനു (42) ആണ് ആശുപത്രിയില്‍ നിന്നും രക്ഷപെട്ടത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

അത്യാഹിതവിഭാഗത്തില്‍ പുലര്‍ച്ചെ ഏറ്റുമാനൂര്‍ പോലീസ് എത്തിച്ച പ്രതിയാണ് വനിതാഡോക്ടറോട് തട്ടികയറിയത്.  ഏറ്റുമാനൂരിലെ തട്ടുകടയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് പരിക്കേറ്റ നിലയില്‍ എത്തിച്ച ഇയാള്‍ ഡോക്ടറെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഡോക്ടറുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K