21 June, 2023 04:44:25 PM


എംജി സർവകലാശാലയില്‍ ബിരുദ സർട്ടിഫിക്കറ്റ് കാണാതായ സംഭവം: രണ്ടു പേരെ സസ്പെൻഡ് ചെയ്തു



കോട്ടയം: പൂരിപ്പിക്കാത്ത 54 ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാണാതെ പോയ സംഭവത്തിൽ എംജി സർവകലാശാല രണ്ട് പേരെ സസ്പെൻഡ് ചെയ്തു. ഇപ്പോഴത്തെ സെക്ഷൻ ഓഫിസർക്കും മുൻ സെക്ഷൻ ഓഫിസർക്കുമെതിരേയാണ് നടപടി.

കാണാതായ സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ വിശദമായ പരിശോധന നടത്താനും, കണ്ടെത്താനായില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനും വൈസ് ചാൻസലർ ബുധനാഴ്ച രാവിലെ നിർദേശം നൽകിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് സസ്പെൻഷൻ ഉത്തരവ് വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K