21 June, 2023 06:43:41 PM


ഏറ്റുമാനൂരിലും അതിരമ്പുഴയിലും അതിദരിദ്രർക്കു തിരിച്ചറിയൽ കാർഡ് നല്‍കി



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് നിർവഹിച്ചു. നഗരസഭാ പരിധിയിലുള്ള 11 പേർക്കാണ് കാർഡ് വിതരണം ചെയ്തത്. വികസനകാര്യ കാര്യസ്ഥിരം സമിതി അധ്യക്ഷ അജിത ഷാജി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജി ചവറ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് വിശ്വനാഥൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീനാ ഷാജി, നഗരസഭാംഗം വിജി ഫ്രാൻസിസ്, സൂപ്രണ്ട് പി.എ. സിന്ധു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ബേബി എന്നിവർ പങ്കെടുത്തു. 



അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ 22 അതിദരിദ്രർക്കാണ് കാർഡ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജി തടത്തിൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, നോഡൽ ഓഫീസർ കെ.അമ്പിളി, ചാർജ് ഓഫീസർ സജി സ്റ്റീഫൻ, ഗ്രാമ സേവിക ഹരിത ബാബു എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K