25 June, 2023 11:20:29 AM


കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയ്ക്ക് മർദ്ദനം



കോട്ടയം: കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയ്ക്ക് മർദ്ദനം. സി ഐ ടി യു  കൊടി നാട്ടിയ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹനെ മർദ്ദിച്ചു. കൊടിതോരണങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ സിഐടിയു നേതാവ് അജയൻ ബസ് ഉടമ രാജ് മോഹനെ അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസിനെ മുമ്പിൽ വച്ചായിരുന്നു മർദ്ദനം.

മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സിഐടിയുവിന്‍റെ കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വിൻ്റെ വിശദീകരണം. ബസ് സർവീസിന് തടസമില്ലെന്ന് സിഐടിയു പറയുന്നു.

എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ കൊടികൾ അഴിച്ചുമാറ്റത്തിലും രാജ്മോഹൻ പ്രതിഷേധം ഉയർത്തിയിരുന്നു. പോലീസ് സംരക്ഷണവും ഇവിടെ ഏർപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K