27 June, 2023 09:20:30 AM


'എന്‍റെ അടുക്കളത്തോട്ടം' പദ്ധതിയുമായി ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂർ: 'വിഷവിമുക്തമായ പച്ചക്കറികളോടൊപ്പമായിരിക്കണം അടുത്ത ഓണക്കാലം' എന്ന ലക്ഷ്യത്തോടെ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ വീട്ടമ്മമാർക്കിടയിൽ നടപ്പാക്കുന്ന എന്‍റെ അടുക്കളത്തോട്ടം പദ്ധതിക്ക് ഗംഭീരതുടക്കം. മഞ്ജു അനിൽകുമാറിന്  പച്ചക്കറി വിത്തുകൾ കൈമാറി അസോസിയേഷൻ പ്രസിഡന്റ്‌ എം എസ് മോഹൻദാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഏറ്റുമാനൂർ കൃഷിഭവനുമായി സഹകരിച്ചുള്ള പദ്ധതിയുടെ ഭാഗമായി ഏറ്റവും നല്ല അടുക്കളത്തോട്ടം തയ്യാറാക്കുന്ന വീട്ടമ്മക്ക് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ പ്രത്യേക പുരസ്‌കാരം നൽകും.  പ്രസിഡന്‍റ്  എം എസ് മോഹൻദാസ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് രാജു സിറിയക്കിന്‍റെ അദ്ധ്യക്ഷതയിൽ ജോയിന്‍റ് സെക്രട്ടറിമാരായ ടി ജി രാമചന്ദ്രൻ നായർ, അമ്മിണി സുശീലൻ നായർ, കമ്മിറ്റി അംഗങ്ങളായ ബി. അരുണ്‍കുമാർ, ബിജു ജോസഫ്, എ വി പ്രദീപ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K