04 July, 2023 10:12:15 AM


കനത്തമഴ: കോട്ടയം വെച്ചൂരിൽ വീട് ഇടിഞ്ഞ് വീണു; ആർക്കും പരിക്കുകളില്ല



കോട്ടയം: വെച്ചൂരിൽ കനത്തമഴയിൽ വീട് ഇടിഞ്ഞ് വീണു. ആർക്കും പരിക്കുകളില്ല. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകർന്നത്. പെട്ടന്ന് ഒരു ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ 5 പേരുണ്ടായിരുന്നു. എന്നാൽ വലിയൊരു ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് വലിയ അപകടം ഒഴിവായത്. വീട് പൂർണമായു തകർന്ന നിലയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K