05 July, 2023 06:18:25 PM


അതിശക്തമായ മഴ; നദീതീരത്തുളളവര്‍ക്ക് ജാഗ്രതാ നിർദേശം



കോട്ടയം: മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ  സ്‌റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്‌റ്റേഷൻ,  അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്‌റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ  നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K