06 July, 2023 07:27:22 PM


ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു



ചങ്ങനാശേരി: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. 

ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. 17 വയസായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നാല് പേരടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K