07 July, 2023 10:24:18 AM


കോട്ടയം തിരുവാർപ്പിലെ തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു



കോട്ടയം: തിരുവാർപ്പിലെ തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. തിരുവാർപ്പിൽ നെൽകൃഷിക്ക് ഉണ്ടായ ആദ്യ മട വീഴ്ചയാണിത്. തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണത്.

220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തില്‍ മൂടിയത്. 12 ദിവസം പ്രായമുള്ള നെൽച്ചെടികൾ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ.

മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പുറം ബണ്ടിന്‍റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. മണൽ ചാക്കുകൾ കൊണ്ട് വെള്ളം തടയാനുള്ള പരിശ്രമത്തിലാണ് കർഷകർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K