09 July, 2023 08:35:29 PM


യുഡിഎഫ് തൂത്തുവാരി: ഏറ്റുമാനൂര്‍ സര്‍വ്വീസ് ബാങ്കില്‍ 13 സീറ്റിലും ജയം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സര്‍വ്വീസ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ശതമാനം വിജയം. ആകെയുള്ള പതിമൂന്ന് സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വെന്നികൊടി പാറിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ ആകെയുണ്ടായിരുന്ന രണ്ട് സീറ്റും എല്‍ഡിഎഫിന് നഷ്ടമായി. 



വിജയികള്‍ - ചിറയില്‍ സിബി (മുന്‍ പ്രസിഡന്‍റ്), ബിജു ജോസഫ് കൂമ്പിക്കല്‍, ബേബി ജോണ്‍, വര്‍ക്കി ജോയി (മുന്‍ പ്രസിഡന്‍റ്), അഡ്വ പി.രാജീവ്, ആര്‍.രവികുമാര്‍, രാജു തോമസ് പ്ലാക്കിതൊട്ടിയില്‍, ലിയോണ്‍ ജോസ്, രഞ്ജിത്കുമാര്‍ കെ.എസ്, സജി വള്ളോംകുന്നേല്‍, ജെസി ജോയ്, മായാദേവി ഹരിഹരന്‍ (മുന്‍ വൈസ് പ്രസിഡന്‍റ്), സുശീല ചന്ദ്രസേനന്‍ നായര്‍.

എല്‍ഡിഎഫിന്‍റെ പ്രതിനിധികളായി മുന്‍ഭരണസമിതിയില്‍ ഉണ്ടായിരുന്നത് ജോണി വര്‍ഗീസ് (സിപിഎം), ഇ.ജി.സദാനന്ദന്‍ (സിപിഐ) എന്നിവരായിരുന്നു. ഇവരില്‍ സദാനന്ദന്‍ ഇക്കുറി മത്സരിച്ചിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K