10 July, 2023 11:34:44 PM


കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി



കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച (2023 ജൂലൈ 11) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. 


ജില്ലയിൽ ആകെ 42 ദുരിതാശ്വാസ ക്യാമ്പുകൾ


കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകളിൽ 42 ക്യാമ്പുകൾ ഇപ്പോൾ നിലവിലുണ്ട്. കോട്ടയം താലൂക്ക് - 31, ചങ്ങനാശേരി താലൂക്ക് -10, വൈക്കം-1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 709 കുടുംബങ്ങളിലായി 2109 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 854 പുരുഷന്മാരും 911 സ്ത്രീകളും 344 കുട്ടികളുമാണുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K