17 July, 2023 09:33:19 PM


ഏറ്റുമാനൂരില്‍ ചരക്കുലോറിക്ക് പിന്നില്‍ വാനിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ ശക്തിനഗറില്‍ ചരക്കുലോറിക്ക് പിന്നില്‍ ടെമ്പോ ട്രാവലര്‍ വാന്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ കൊഴുവനാല്‍ സ്വദേശി അനന്തു, കുമാരനല്ലൂര്‍ സ്വദേശി അനന്തു പി നായര്‍, ചമ്പക്കര സ്വദേശി അജു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച രാത്രി 9 മണിയോടെ ശക്തിനഗറില്‍ ഇസാഫ് ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്കുലോറി. മുന്നില്‍ പോയ കാര്‍ പെട്ടെന്ന് വട്ടം തിരിച്ചപ്പോള്‍ ബ്രേക്ക് ചെയ്ത ലോറിക്ക് പിന്നില്‍ വാന്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 16 അംഗ സംഘം സഞ്ചരിച്ചിരുന്ന വാന്‍ തൃശൂരില്‍ പോയി മടങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K