19 July, 2023 04:03:31 PM


ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം: പുതുപ്പള്ളിയിൽ നാളെ രാവിലെ മുതല്‍ ഗതാഗതനിയന്തണം



കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് കോട്ടയത്ത് പുതുപ്പള്ളിയിൽ  നാളെ രാവിലെ 06.00 മണി മുതല്‍  പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ  ഞാലിയാകുഴിയിൽ  നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയിൽ  നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ  നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  ഐഎച്ച്ആര്‍ഡി ജംഗ്ഷനിൽ എത്തി  മണർകാട് പോകുക.

3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഐഎച്ച്ആര്‍ഡി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക. 
     
4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ  കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  ഐഎച്ച്ആര്‍ഡി ജംഗ്ഷനിൽ എത്തി  മണർകാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി  ഐഎച്ച്ആര്‍ഡി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി  ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

പുതുപ്പള്ളിയില്‍  വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 എരമല്ലൂര്‍ ചിറ ഗ്രൗണ്ട് 
2 പാ‍ഡി ഫീല്‍ഡ് ഗ്രൗണ്ട്  (വേലിക്കെട്ട് ചിറ)
3 ജോര്‍ജ്യന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്  
4 ഗവ. എച്ച്എസ്എസ് ഗ്രൗണ്ട് പുതുപ്പളളി
5 ഡോണ്‍ ബോസ്കോ സ്കൂള്‍ ഗ്രൗണ്ട്
6 നിലയ്ക്കല്‍ ചര്‍ച്ച് ഗ്രൗണ്ട്

1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ  എരമല്ലൂര്‍ ചിറ ഗ്രൗണ്ട്  പാ‍ഡി ഫീല്‍ഡ് ഗ്രൗണ്ട് / ജോര്‍ജ്യന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്   എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 
2 വടക്ക് (കോട്ടയം/ മണർകാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ   ഗവ. എച്ച്എസ്എസ് ഗ്രൗണ്ട് പുതുപ്പളളി എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
3 കറുകച്ചാൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ   നിലയ്ക്കല്‍ ചര്‍ച്ച് ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K