26 July, 2023 01:41:49 PM


ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച രാഷ്ട്രീയ നേതാവ്- മന്ത്രി വി. എൻ വാസവൻ



ഏറ്റുമാനൂർ: ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച രാഷ്ട്രീയ നേതാവാണെന്നു മന്ത്രി വി. എൻ വാസവൻ പറഞ്ഞു. ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മൻ‌ചാണ്ടിയുടെ ഭൗതി കദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ഉടനീളം പങ്കെടുത്ത ആളെന്ന നിലയിൽ കണ്ട ജനങ്ങളുടെ പങ്കാളിത്തവും പ്രതികരണവും അതിനു തെളിവാണെന്നും കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉമ്മൻ‌ചാണ്ടിയുടെ പ്രവർത്തന മാതൃക രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലൈബ്രറി പ്രസിഡന്റ്‌ ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ്, യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ഡി സി സി വൈസ് പ്രസിഡന്റ്‌ അഡ്വ. ജി. ഗോപകുമാർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, അഡ്വ. ജെയ്സൺ ജോസഫ് , ശ്രീമഹാദേവ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ പ്രൊഫ. പി. എസ്. ശങ്കരൻനായർ, എൻ. അരവിന്ദാക്ഷൻനായർ, ഡോ. കെ. എം. ബെന്നി, ടി. വി. ബിജോയി, കെ. പി. സന്തോഷ്‌, കെ. ജി. ഹരിദാസ്, കെ.വി പുരുഷൻ ,ടി.ജി വിജയകുമാർ , ഇ ആർ അർജുനൻ ,പി.എം ഇക്ബാൽ , എം. കെ. സുഗതൻ, വർക്കി ജോയി പൂവ്വംനിൽക്കുന്നതിൽ, സരസമ്മ ആർ പണിക്കർ, ഡോ. വിദ്യ ആർ പണിക്കർ,പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ബെന്നി ഫിലിപ്പ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി രാജു കുടിലിൽ, ടോണി ആന്റണി, അൻഷാദ് ജമാൽ, കവി വേണു പരമേശ്വരൻ  എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K