26 July, 2023 03:10:17 PM


കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി സിപിഐ യിലെ അമ്പിളി മനോജ്‌ തിരഞ്ഞെടുക്കപ്പെട്ടു



കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി സിപിഐ യിലെ അമ്പിളി മനോജ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഐ, സിപിഎം ധാരണ പ്രകാരം സിപിഎം പ്രതിനിധി ഷൈനി ബൈജു രാജി വച്ചതിൻ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്.

സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി അംഗം,എൻ ആർ ഈ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി )സംസ്ഥാന കൗൺസിൽ അംഗം,കോട്ടയം ജില്ലാ കമ്മിറ്റി അംഗം,വൈക്കം മണ്ഡലം വൈസ്. പ്രസിഡന്‍റ്, കേരള മഹിളാ സംഘം വൈക്കം മണ്ഡലം കമ്മിറ്റി അംഗം, കേരള മഹിളാ സംഘം കല്ലറ ലോക്കൽ കമ്മിറ്റി പ്രസിഡന്‍റ്, വർക്കിങ് വുമൺസ് ഫോറം വൈക്കം മണ്ഡലം കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യൂ )വൈക്കം മണ്ഡലം കമ്മിറ്റി അംഗം, എ ഐ ടി യു സി കല്ലറ പഞ്ചായത്ത്‌ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്ന അമ്പിളി മനോജ്‌ കല്ലറ ഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ നിന്നുള്ള ജനപ്രതിനിധി ആണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K