26 July, 2023 08:14:08 PM


പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേക്ക് പാചകവാതക ലോറി ഇടിച്ചുകയറി അപകടം



കോട്ടയം: പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിന്‍റെ ഗോപുരത്തിലേക്ക് പാചകവാതകസിലിണ്ടര്‍ കയറ്റിയ ലോറി ഇടിച്ചുകയറി. ആളപായമില്ല. കാലിസിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറി ക്ഷേത്രത്തിനു മുന്നിലിട്ട് തിരിക്കവെ നിയന്ത്രണം വിട്ട് ക്ഷേത്രഗോപുരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രധാന ഗോപുരത്തിനും കാണിക്കവഞ്ചിക്കും കേടുപാടുകളുണ്ട്. ലോറിയുടെ മുന്‍വശവും തകര്‍ന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K