27 July, 2023 07:38:47 PM


പാമ്പാടിയിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; 4 പേർക്ക് പരിക്ക്



പാമ്പാടി: കെ കെ റോഡിൽ കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ടാങ്കർ ലോറി പിടിഎം സ്കൂളിന് മുന്നിൽ വച്ച് നിയന്ത്രണം നഷ്ടമായി റോഡിന് മറുവശത്തെ വഴിയരികിലെ ബജിക്കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് സമീപത്തെ മരത്തിലിടിച്ചാണ് നിന്നാണ്.

ബജിക്കടയിലേക്ക് എത്തിയവരുടെ ഇരുചക്രവാഹനങ്ങളിലും ടാങ്കർ ഇടിച്ചു തകർത്തിട്ടുണ്ട്. ബജിക്കടയും പൂർണമായും തകർന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K