29 July, 2023 08:40:15 PM


പോക്സോ കേസിൽ ഒളിവിൽ ആയിരുന്ന ഒഡീഷ സ്വദേശി 3 വർഷത്തിനുശേഷം കോട്ടയത്ത് പിടിയിൽ



കോട്ടയം: അന്യസംസ്ഥാന സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഒഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷാ സ്വദേശിയായ കനാ ബെഹ്റാ (30) എന്നയാളാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ 2020 ൽ വെസ്റ്റ് ബംഗാൾ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് ഇയാൾ അവിടെ നിന്ന് ഒളിവിൽ പോവുകയും ചെയ്തു.

പരാതിയെ തുടർന്ന് ബേരക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനു ശേഷം നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയത്തേക്ക്  കടന്നു കളഞ്ഞതായി മനസ്സിലാവുകയും കോട്ടയം ഈസ്റ്റ് പോലീസ് ഇയാളെ പൂവൻതുരുത്ത് നിന്നും  പിടികൂടുകയുമായിരുന്നു. ഇയാൾ ഇവിടെ റബർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 

 കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, ജിജി ലൂക്കോസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത് എ.വി, വിപിൻ. ബി, അജേഷ് ജോസഫ് എന്നിവര്‍  ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K