02 August, 2023 02:55:50 PM


പാലാ നഗരസഭയിൽ പുല്ലു വെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം; ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് പരാതി



പാലാ: പാലാ നഗരസഭയിൽ പുല്ലു വെട്ടുന്നതിന് ചൊല്ലിയുള്ള തർക്കം ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് പരാതി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ ഹെൽത്ത് സൂപ്പർവൈസറെ മർദ്ദിച്ചുവെന്നാണ് പരാതി സംഭവത്തിൽ ജീവനക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ വിഭാഗം ജീവനക്കാരാണ് ജോലി നിർത്തിവച്ചുകൊണ്ട് നഗരസഭ കവാടത്തിനുള്ളിൽ  പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം നഗരസഭ കാവടത്തിനു പുറത്തുവെച്ച്  ഹെൽത്ത്‌ സൂപ്പർവൈസറുമായി വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്നും,താൻ മർദിച്ചിട്ടില്ലെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും വ്യക്തമാക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K