06 August, 2023 02:23:22 PM


മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു



കോട്ടയം: മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരിലെ മൂവാറ്റുപുഴയാറിൽ ബന്ധുക്കളായ 55 കാരന്‍റേയും ബന്ധുക്കളായ യുവതിയുടെയും യുവാവിന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. ചെറുകര പാലത്തിന് സമീപമാണ് അപകടം. അരയൻകാവ് സ്വദേശികളാണ് അപകടത്തിൽപെട്ടത്.

ആറുപേരാണ് കുളിക്കാൻ ഇറങ്ങിയത് ഇതിൽ മൂന്നു പേരാണ് മരിച്ചത്.ബന്ധുക്കളായ ഇവർ അവധി ദിവസം സ്ഥലത്തെത്തി കുളിക്കാൻ ഇറങ്ങിയതാണ് എന്നുള്ളതാണ് മനസ്സിലാക്കുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് നടത്തിയ തെരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K