08 August, 2023 06:46:13 PM


പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്



പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫല പ്രഖ്യാപനവും സെപ്റ്റംബർ 8ന്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി അന്തരിച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പുതുപ്പള്ളിക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സ്ഥാനാർഥി ആരാണെന്നതിൽ കോൺഗ്രസ് ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നാണ് സൂചന. സിപിഎം ജെയ്ക്ക് സി. തോമസ്, റെജി സക്കറിയ എന്നിവരെയാണ് പരിഗണിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K