08 August, 2023 07:50:36 PM


വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; രോഗികള്‍ ഓടി രക്ഷപ്പെട്ടു



കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കള്ള് ഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി ഉപകരണങ്ങള്‍ യുവാക്കള്‍ നശിപ്പിച്ചു.

ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ചായിരുന്നു യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K