14 August, 2023 12:25:10 PM


സുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിനു നേർക്ക് പെൺകുട്ടിയുടെ അതിക്രമം



കോട്ടയം: സുഹൃത്തിനെ പിടികൂടിയതിന്‍റെ പേരിൽ പൊലീസിനു നേർക്ക് പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ (19) അറസ്റ്റ് ചെയ്തതിനെ തുടർന്നാണു പെൺകുട്ടി പൊലീസിനു നേരെ അതിക്രമം കാണിച്ചത്. യുവാവിന്‍റെ കൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് വീട്ടിലെത്തിയത്. 

തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.വിഷ്ണുവിനെ ജീപ്പിൽ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അതിക്രമം നടത്തുകയായിരുന്നെന്ന് എസ്എച്ച് ഒ ജി. അനൂപ് പറഞ്ഞു. അക്രമത്തിനിടെ ഡോറിനിടയിൽപ്പെട്ട് സിപിഒ സെൽവരാജിന്‍റെ കൈക്കു പരുക്കേറ്റു. കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K