14 August, 2023 09:16:10 PM


വിജിലൻസ് സബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ



കോട്ടയം: കോട്ടയം വിജിലൻസ് യൂണിറ്റിലെ ഇന്‍റലിജൻസ് സബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസിന് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. വിജിലൻസ് ഡയറക്ടറുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് 2021ല്‍ അർഹനായ സ്റ്റാന്‍ലി വിജിലൻസിലെ 4 വർഷ കാലയളവിൽ 50 ൽപരം ഗുഡ് സർവ്വീസ് എൻട്രികൾക്ക് അര്‍ഹനായിട്ടുണ്ട്.

1997ൽ തൃശ്ശൂരിൽ സർവ്വീസിൽ കയറി. തുടർന്ന് എറണാകുളം മറൈൻ എൻഫോഴ് മെന്‍റ് & വിജിലൻസില്‍ 8 വർഷവും കോട്ടയം ട്രാഫിക്, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2020 മുതൽ കോട്ടയം വിജിലൻസിൽ സബ്ബ് ഇൻസ്പെക്ടർ ആയി ജോലി നോക്കി വരുന്നു.

ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ജോലി നോക്കി വരവെ നിരവധി എല്‍പി കേസ്സുകളിലെ പ്രതികളെ പിടികൂടിയതിന് നിരവധി ഗുഡ് സർവ്വീസ് പുരസ്കാരങ്ങളും , ക്യാഷ് റിവാർഡുകളും കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കവെ 2017 ൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷൻ റൈറ്റർക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K