14 August, 2023 10:12:57 PM


ഒളശ്ശയിൽ ബൈക്കിടിച്ച് ചെങ്ങളം സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം



കോട്ടയം: ഒളശ്ശയിൽ ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ & മീറ്റ് സ്റ്റോർ നടത്തുകയായിരുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ  കുന്നത്തിൽ അജു തോമസ് (49) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഒളശ്ശ സി എം എസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. കട അടച്ചശേഷം റോഡിലേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.


ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുപോയി. ഓടിക്കൂടിയ നാട്ടുകാർ പരിപ്പ് സ്വദേശിയായ ബൈക്ക് യാത്രികനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്നാണ് അജുവും പരിക്കേറ്റ വീണത് മനസ്സിലാക്കി പിന്നാലെ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എങ്കിലും മരണം സംഭവിച്ചിരുന്നു. പ്രിയയാണ് അജുവിന്‍റെ ഭാര്യ. നാല് പെൺമക്കളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K