18 August, 2023 12:52:54 PM


അധ്യാപികയില്‍ നിന്ന് കൈക്കൂലി; കോട്ടയത്ത് പ്രധാന അധ്യാപകന്‍ അറസ്റ്റില്‍



കോട്ടയം: മറ്റൊരു സ്കൂളിലെ അധ്യാപികയുടെ സര്‍വീസ് ബുക്ക് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി മേടിച്ച സംഭവത്തില്‍ കോട്ടയത്ത് പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സാം റ്റി ജോണാണ് ഇന്നു രാവിലെ വിജിലന്‍സ് പിടിയിലായത്. 

കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുളള സ്കൂളാണിത്. സര്‍വീസ് ബുക്ക് റെഗുലറൈസ് ചെയ്യുന്നതിന് എഇഓ മോഹന്‍ദാസിന് കൈക്കൂലി നല്‍കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞാണ് പതിനായിരം രൂപാ അധ്യാപികയില്‍ നിന്ന മേടിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയത്തെ വിജിലന്‍സ് എസ്പിയടെ നേതൃത്വത്തിലുളള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K