01 September, 2023 11:20:33 AM


ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് 20കാരിയുടെ കൈ അറ്റു പോയി



കോട്ടയം: വൈക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർഥ (20)യ്ക്കാണ് പരുക്കേറ്റത്. കോട്ടയത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെയായിരുന്നു അപകടം. ട്രാക്കിനടിയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോയി. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K