01 September, 2023 02:02:49 PM


എ കെ ആന്‍റണിയും അനിൽ ആന്‍റണിയും പുതുപ്പള്ളിയിൽ ഇന്ന് പോരിനിറങ്ങുന്നു



കോട്ടയം: പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്‍റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എ കെ ആന്‍റണി എത്തുന്ന ഈ ദിവസം തന്നെ, ആന്റണിയുടെ മകൻ അനിൽ ആന്‍റണിയും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പള്ളിയിൽ എത്തും.

പുതുപ്പള്ളിയിൽ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണ രംഗത്ത് എത്തും. എ കെ ആന്‍റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K