02 September, 2023 03:04:02 PM


തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം 6നു പൊളിച്ചു തുടങ്ങും



കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം 6നു പൊളിച്ചു തുടങ്ങും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷ കൂടിയായ കലക്ടർ വി.വിഘ്നശ്വരിയുടെ നിർദേശങ്ങൾ അനുസരിച്ചാകും പണികൾ നടത്തുകയെന്നും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.

കെട്ടിടം പൊളിക്കുന്നതിനു കരാർ എടുത്തവരുമായി നഗരസഭ അധികൃതർ ഇന്നലെ ചർച്ച നടത്തി. 45 ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കും. എം സി റോഡിനോട് ചേർന്ന ഭാഗം പിന്നീടേ പൊളിക്കു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K