02 September, 2023 04:49:33 PM


ഏറ്റുമാനൂര്‍ - പാലാ റോഡില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ ഷട്ടറുകവലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഏറ്റുമാനൂരില്‍ നിന്ന് പാലായിലേക്ക് പോയ എം&എം എന്ന ബസും കിടങ്ങൂര്‍ ഭാഗത്തു നിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് അപകടം. ബസ് ഡ്രൈവര്‍ ഇടിയുടെ ആഘാതത്തില്‍ ചില്ല് തകര്‍ത്ത് റോഡിലേക്ക് തെറിച്ചു വീഴുകയും കാറിലുണ്ടായിരുന്നവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.  കാര്‍ ഡ്രൈവറെ വണ്ടിപൊളിച്ചാണ് പുറത്തെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K