06 September, 2023 09:36:34 PM


വോട്ടെണ്ണൽ : കോട്ടയം കെ.കെ റോഡിൽ സെപ്റ്റംബർ 8 ന് ഗതാഗത നിയന്ത്രണം



കോട്ടയം: ബസേലിയസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 8 (വെള്ളിയാഴ്ച) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍. 

രാവിലെ  08.00  മണി മുതല്‍ കൌണ്ടിംഗ് അവസാനിക്കുന്നത് വരെ കെ.കെ റോഡെ കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍-ശാസ്ത്രി റോഡ്‌ വഴി പോകേണ്ടതാണ്.

മനോരമ ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍   മനോരമ ജംഗ്ഷനില്‍ നിന്നും ഈരയില്‍ കടവ് ജംഗ്ഷന്‍  വഴി പോകേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K