08 September, 2023 04:08:22 PM


മണർകാട് യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം



മണർകാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിന്‍റെ ആരോപണം. സിപിഎം പാർട്ടി ഓഫീസിന്‍റെ മുൻപിലായിരുന്നു സംഘർഷം.

സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്കും 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രവർത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവർത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവി കാർത്തികിന്‍റെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K