10 September, 2023 08:48:08 PM


എണ്‍പത് തികഞ്ഞവരെ ആദരിച്ച് പേരൂര്‍ മഹാത്മാ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: പേരൂര്‍ മഹാത്മാ റസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എണ്‍പത് തികഞ്ഞ അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. കലാ-സാംസ്കാരികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം സതീഷ് കാവ്യധാരയ്ക്ക് സമ്മാനിച്ചു. പ്രസിഡന്‍റ് കൃഷ്ണന്‍ ഇളയതിന്‍റെ അധ്യക്ഷതയില്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന അപക്സ് കൌണ്‍സില്‍ പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള കെ.എം., നഗരസഭാ കൌണ്‍സിലര്‍ ക്ഷേമ അഭിലാഷ്, സെക്രട്ടറി വിനോദ് കുമാര്‍, ട്രഷറര്‍ നാരായണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K