13 September, 2023 07:16:00 PM


പിക്കപ്പ് വാനിന്‍റെ ഡോര്‍ തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് ബസ് ഇടിച്ച് പരിക്ക്



കോട്ടയം: കെ. കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ പിക്കപ്പ് വാനിന്റെ ഡോറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് ഗുരുതരപരിക്ക്. മണർകാട് കാവുംപടി സ്വദേശി അജോയ് വർഗീസിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്ത് നിന്ന് മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം സമീപത്തെ ഹോട്ടലിലേക്ക് മുട്ടയുമായി എത്തിയ എയ്സ് പിക്കപ്പിന്റെ വാതിൽ ഡ്രൈവർ അലക്ഷ്യമായി തുറക്കുകയായിരുന്നു.  പിക്കപ്പിന്റെ വാതിലിൽ തട്ടിയ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീണു. ഈ സമയം പിന്നാലെ എത്തിയ ബസ് ഇദ്ദേഹത്തെ തട്ടിയാണ് അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K