14 September, 2023 10:11:50 AM


നാട്ടകത്ത് കെട്ടിടങ്ങള്‍ ഇടിച്ചു തകര്‍ത്ത് ടോറസ് ലോറി; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്



കോട്ടയം: നാട്ടകത്ത് വിവിധ കടകളിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി അപകടം. ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. ഇന്ന്  പുലര്‍ച്ചെ മൂന്നു  മണിയോടെ എംസി റോ‍ഡില്‍ നാട്ടകം പഞ്ചായത്ത് ജംഗ്ഷനിലായിരുന്നു  അപകടം. കെട്ടിടങ്ങളും ലോറിയുടെ മുന്‍ഭാഗവും പൂര്‍ണ്ണമായി തകര്‍ന്നു. ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശിയായ ആഷിഖി(27)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചങ്ങനാശ്ശേരി ഭാഗത്തു നിന്ന്  മുവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി  നിയന്ത്രണം വിട്ട് റോഡിന്‍റെ വലതുവശത്തുണ്ടായിരുന്ന കോട്ടയ്ക്കല്‍ ഷീബയുടെ ഉടമസ്ഥതയിലുളള ബ്യൂട്ടിപാര്‍ലര്‍, ആയുര്‍വേദ ക്ലീനിക്, ചായക്കട എന്നിവ ഇടിച്ചു നിരത്തിയ ശേഷം നാട്ടകം സര്‍വീസ്  സഹകരണ ബാങ്ക് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. സമീപത്തെ ബ്യൂട്ടിപാര്‍ലര്‍, ആധാരമെഴുത്ത് ഓഫീസ് ചായക്കടയൊക്കെ അടഞ്ഞു കിടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K