14 September, 2023 02:20:52 PM


കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു തുടങ്ങി



കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു തുടങ്ങി. ബസ്ബേയോടു ചേർന്നുള്ള കെട്ടിടത്തിന്‍റെ മുകൾഭാഗത്ത്  ഷീറ്റുകൾ പൊളിക്കുന്ന പണികളാണ് ആരംഭിച്ചത്. തുടർന്നു കെട്ടിടത്തിന്‍റെ മറ്റു ഭാഗങ്ങളും പൊളിക്കും. 

1.1 കോടി രൂപയ്ക്കാണ് ഇതിനുള്ള കരാർ നൽകിയത്. നഗരസഭയുടെ കരാർ അനുസരിച്ചു 3 മാസത്തിനുള്ളിലാണു കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു നീക്കേണ്ടത്. എന്നാൽ 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചു നീക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ വി. വിഘ്നശ്വരി നിർദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K