16 September, 2023 06:15:20 PM


പാലിയേറ്റീവ് കെയർ സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ ഏറ്റുമാനൂർ രാമകൃഷ്ണ ബിൽഡിങ്ങിൽ



ഏറ്റുമാനൂർ: സേവാഭാരതിയുടെ സേവന പ്രവർത്തങ്ങൾക്കായി ഉടമകൾ വിട്ടുകൊടുത്ത ഏറ്റുമാനൂർ - പാലാ റോഡിലുള്ള രാമകൃഷ്ണ ബിൽഡിങ്ങിൽ പാലിയേറ്റീവ് കെയർ സെന്‍ററിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഡോ. വി.വി സോമന്‍റെ അധ്യക്ഷതയിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ ഉദ്ഘാടനം നിർവഹിക്കും.

വാഹനസർവീസിന്‍റെ താക്കോൽദാനം ഡോ ഇ പി കൃഷ്ണൻ നമ്പൂതിരിയും ശ്രവണ സഹായി കൈമാറ്റം ഡോ. റ്റി. യൂ. സുകുമാരനും, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം വി. കെ. ജിനചന്ദ്രബാബുവും നിർവഹിക്കും.

രാമകൃഷ്ണ ബിൽഡിങ്ങിലെ സേവാഭാരതി സെന്‍ററിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടത്തപ്പെടുന്ന ആദ്യത്തെ പദ്ധതിയാണ് പാലിയേറ്റീവ് കെയർ സെന്റർ. താമസിക്കാതെ വിവിധ മേഖലകളിൽ സേവന പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്‍റ് വി വി സോമൻ, സെക്രട്ടറി സഹസ്രനാമ അയ്യർ എസ്, ട്രഷറർ വിനോദ് കുമാർ ജി എന്നിവർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K