18 September, 2023 09:08:19 AM


വിവാഹം സ്വപ്നമല്ല: പത്തു പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കാൻ അച്ചായന്‍സ് ഗോള്‍ഡ്



കോട്ടയം: നിര്‍ധനരും നിരാലംബരുമായ യുവതീ യുവാക്കളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനൊരുങ്ങി ജീവകാരുണ്യപ്രവര്‍ത്തകനായ ടോണി വര്‍ക്കിച്ചന്‍. പത്ത് യുവതീ യുവാക്കള്‍ക്കാണ് അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി സമൂഹ വിവാഹത്തിലൂടെ  മംഗല്യഭാഗ്യമൊരുക്കുന്നത്.

2023 നവംബര്‍ 26ന് തിരുനക്കര മൈതാനത്ത് ജനപ്രതിനിധികളും സിനിമാ - സീരിയല്‍ താരങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍ വധൂവരന്മാര്‍ ഒന്നാകും. താലിയും സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ഉൾപ്പെടെ ചിലവുകൾ അച്ചായന്‍സ് ഗോള്‍ഡിന്‍റെ സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ നല്‍കും.

മാതാപിതാക്കളില്ലാത്തവരോ കടുത്ത രോഗബാധിതരുടെ മക്കളോ ആയ പെണ്‍കുട്ടികള്‍ക്കാണ് ഇത്തരത്തിൽ മംഗല്യഭാഗ്യമൊരുക്കുന്നത്. കഷ്ടതയും ബുദ്ധിമുട്ടും നിറഞ്ഞ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന പെണ്‍കുട്ടികളും അവരെ വിവാഹം കഴിക്കാന്‍ സന്മസ്സുളള യുവാക്കളുമുണ്ടെങ്കില്‍ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9847200864, 7907629069


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K