18 September, 2023 09:31:38 PM


മണർകാട് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം



കോട്ടയം: കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്.

എരുമേലി കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ ബസ് ആണ് അപകടത്തിനിടയാക്കിയത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മണർകാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു അപകടത്തിൽ മരിച്ച ഫിറോസ്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്.  ഈ സമയം ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിച്ചു. 

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഫിറോസിന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മണർകാട് സെന്‍റ് മേരീസ് ആശുപത്രി മോർച്ചറി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K