20 September, 2023 07:42:56 PM


മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ



കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിന്   സമീപം മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വയ്യാട്ടുപുഴ  മണ്ണുങ്കൽ വീട്ടിൽ അജയ് എസ്(45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ ഇന്നലെ രാവിലെ 9 മണിയോടുകൂടി  കോട്ടയം നാഗമ്പടം ബസ്റ്റാന്റിന് സമീപത്തുള്ള പള്ളിയുടെ മുൻവശം മെഴുകുതിരി കച്ചവടം ചെയ്തിരുന്ന മധ്യവയസ്കയെ ആക്രമിച്ച്  മൊബൈൽ ഫോണും, പണവും അടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന്  കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഇയാളെ പിടികൂടുകയുമായിരുന്നു.  കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജൂ പി.എസ്സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K