21 September, 2023 08:49:36 PM


കനത്തമഴ; ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഇഞ്ചപ്പെട്ടിയിൽ വൻ ഉരുൾപൊട്ടൽ



കോട്ടയം: കനത്ത മഴയിൽ ഈരാറ്റുപേട്ട  വാഗമൺ റൂട്ടിൽ ഇഞ്ചപ്പെട്ടിയിൽ വൻ ഉരുൾപൊട്ടൽ. 30മീറ്റർ നീളത്തിൽ റോഡ് പൂർണമായും തകർന്നു. തീക്കോയിൽ വീടുകളിൽ വെള്ളം കയറി തുടങ്ങി.ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ്‌ സംഘം സ്ഥലത്തേക്ക് എത്തുന്നു. പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ഇതുവഴി യാത്ര  ചെയ്യുന്നവർ റൂട്ട് മാറി പോവണ്ടിതാണന്ന് അധികൃതർ അറിയിച്ചു.

ആളപായം ഉണ്ടായിട്ടില്ല. നിലവിൽ വെള്ളികുളം സ്കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നില്ല എന്ന് മീനച്ചിൽ താലൂക്കിൽ നിന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന ഗതാഗത തടസ്സം മാറ്റിയതായി ഈരാറ്റുപേട്ട ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ഗതാഗതം ഉണ്ടാകാൻ  സാധ്യതയില്ല. ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നെരിയ   തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തഹസിൽദാർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K