26 September, 2023 07:24:58 AM


കോട്ടയം നഗരസഭ പരിധിയിൽ മൂന്ന് ആഴ്ച ജലവിതരണം മുടങ്ങും



കോട്ടയം: കോട്ടയം മുൻസിപ്പാലിറ്റിയുടെ 7, 8 വാർഡുകളിൽ  പൂർണ്ണമായും 9, 10, 11 വാർഡുകളിൽ ഭാഗികമായും ജലവിതരണം മൂന്ന് ആഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.

ജല അതോറിറ്റിയുടെ എസ് എച്ച് മൗണ്ട് ടാങ്കിൽ നിന്നും ജലവിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K