07 October, 2023 05:35:40 PM


പേവിഷപ്രതിരോധ കുത്തിവയ്പ് യജ്ഞം; ഒക്ടോബർ ഒൻപതു മുതൽ 14 വരെ



കോട്ടയം: ഉടമസ്ഥരുള്ള നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള തീവ്രവാക്‌സിനേഷൻ യജ്ഞം ഒക്ടോബർ ഒൻപതു മുതൽ 14 വരെ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും നടത്തും. ജില്ലയെ സമ്പൂർണ പേവിഷവിമുക്തമാക്കാനായി മൃഗസംരക്ഷണ വകുപ്പാണ് വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. ഉടമകൾക്ക് നായകളുടെ ലൈസൻസ് പുതുക്കാനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K