12 October, 2023 12:05:19 PM


കോട്ടയത്ത് അമോണിയ ചേർന്ന റബ്ബർ പാൽ കയറ്റിവന്ന ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു; ആളപായമില്ല



കോട്ടയം: മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബ്ബർ പാൽകയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു ഇന്നലെ രാത്രി 10.15 ഓടുകൂടിയാണ് അപകടം നടന്നത്. തമ്പലക്കാട് ആർ.കെ റണ്ടേഴ്സിൽ നിന്നും അമോണിയ ചേർന്ന റബ്ബർ പാൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത് 'തോട്ടിൽ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. പുഴയിലെ മീനുകൾ മുഴുവൻ ചത്തു.

അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറി ക്രെയ്ൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. ട്രാൻസ്ഫോർമറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്. 

മഞ്ചക്കുഴി തോടിന് സമീപം കിണർവെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയിൽ പെട്ടാൽ കിണർ തേകുകയും, ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K