13 October, 2023 01:35:01 PM


കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു



ഗാന്ധിനഗർ: കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് കവർച്ച നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K