14 October, 2023 11:37:12 AM


ഏറ്റുമാനൂരിലും നാല് പഞ്ചായത്തുകളിലും ആറ് ദിവസം ജലവിതരണം മുടങ്ങും



ഏറ്റുമാനൂർ: ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര,അയ്മനം എന്നീ പഞ്ചായത്തുകളിലെയും ജലവിതരണം ആറ് ദിവസം ഭാഗീകമായി മുടങ്ങും. ജല അതോറിറ്റിയുടെ പേരൂർ ഉള്ള പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് 19-ാം  തീയതി വരെ ജല വിതരണം ഭാഗികമായിരിക്കുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K