17 October, 2023 06:20:00 PM


അതിരമ്പുഴയിൽ സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം



ഏറ്റുമാനൂർ: അതിരമ്പുഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. കോട്ടയം- പിറവം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അതിരമ്പുഴ- നാൽപ്പാത്തിമല റോഡിൽ നാൽപ്പാത്തിമല ജംഗ്ഷന് സമീപം മ്ലാങ്കുഴിയിൽ മാഹീന്‍റെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. 

അപകടത്തിൽ മതില് തകർത്ത്  മുന്നോട്ട് നീങ്ങിയ ബസ് വീടിന്‍റെ കോൺക്രീറ്റ് ഷെയ്ഡിൽ തട്ടിയാണ് നിന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. മാഹിന്‍റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. വീട്ടമ്മ ഉൾപ്പെടെയുള്ളവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

സ്വകാര്യ വ്യക്തി മതിൽ ഉയർത്തി കെട്ടിയതും റോഡിന്‍റെ അപാകതകളുമാണ് പ്രദേശത്തു സ്ഥിരം അപകടങ്ങൾക്ക്‌ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്തു ഗാന്ധിനഗർ പൊലീസ് എത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K