18 October, 2023 08:34:50 AM


കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം



കോട്ടയം : പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ  കമ്പനിയിൽ തീപിടുത്തം. ആലാമ്പള്ളിയിലെ യൂണി പവ്വർ എന്ന സ്ഥാപനത്തിൽ ആണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 2:30 മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K